അങ്കണവാടി എങ്ങനെ മാപ്പിൽ ചേർക്കാം?

കുറെയധികം പുതിയ മാപ്പേഴ്സ് അംഗൻവാടി മാപ്പ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടു. മാപ്പത്തോൺ കേരളം ക്യാമ്പയ്നിന്റെ പരിപാടിയാണെന്നാണ് ആദ്യം വിചാരിച്ചത്. കമ്മ്യൂണിറ്റി ചാനലിൽ ചോദിച്ചപ്പോൾ പ്രോഗ്രാം മാനേജർക്ക് അതിനെക്കുറിച്ച് ധാരണയില്ലെന്നും കളക്ട്രേറ്റിൽനിന്നുള്ള നിർദ്ദേശമാകാൻ സാധ്യതയുണ്ടെന്നും അവരുടെ ഇതിനെക്കുറിച്ച് അന്വേഷിച്ച് വരുകയാണെന്നാണ് പറഞ്ഞത്. എന്തൊക്കെയായാലും മാപ്പിങ്ങ് ചെയ്ത് പരിചയമുള്ളവരുടെ ട്രൈയ്നിങ്ങോടെ, ഓർഗനൈസൈഡ് എഡിറ്റിങ്ങ് മാനദണ്ഡങ്ങൾ പാലിച്ച് ചെയ്താൽ നല്ലതാണ്. എന്തായാലും ആശയക്കുഴപ്പമുള്ള ഒരുപാടുപേർക്കായി അംഗൻവാടി മാപ്പ് ചെയ്യുന്നതിനെക്കുറിച്ച് ഒരു കുറിപ്പെഴുതിയിടാമെന്ന് വെച്ചു. ഓപ്പൺസ്ട്രീറ്റ്മാപ്പ് ഇവിടെ ആദ്യമായി മാപ്പ് ചെയ്യാനെത്തുന്നവരാണെങ്കിൽ, സുഹൃത്തായ മുജീബിന്റെ യൂട്യൂബ് ചാനലായ ഐബി കമ്പ്യൂട്ടിങ്ങിലെ ഈ വീഡിയോ ഒന്ന് കാണുക. ഗൂഗിളിൽ തിരഞ്ഞാലും കൂടുതൽ റിസോഴ്സുകൾ കിട്ടും. https://learnosm.org/en/ സാറ്റ്ലൈറ്റ് മാപ്പിൽ സ്വന്തം പ്രദേശം ഓപ്പൺസ്ട്രീറ്റ്മാപ്പിൽ അകൌണ്ട് എടുത്ത് ശേഷം മാപ്പ് ചെയ്യേണ്ട സ്വന്തം പ്രദേശത്തേയ്ക്ക് സൂം ചെയ്ത് എടുക്കുകയാണ് ആദ്യത്തെ ഘട്ടം.