കുറെയധികം പുതിയ മാപ്പേഴ്സ് അംഗൻവാടി മാപ്പ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടു. മാപ്പത്തോൺ കേരളം ക്യാമ്പയ്നിന്റെ പരിപാടിയാണെന്നാണ് ആദ്യം വിചാരിച്ചത്. കമ്മ്യൂണിറ്റി ചാനലിൽ ചോദിച്ചപ്പോൾ പ്രോഗ്രാം മാനേജർക്ക് അതിനെക്കുറിച്ച് ധാരണയില്ലെന്നും കളക്ട്രേറ്റിൽനിന്നുള്ള നിർദ്ദേശമാകാൻ സാധ്യതയുണ്ടെന്നും അവരുടെ ഇതിനെക്കുറിച്ച് അന്വേഷിച്ച് വരുകയാണെന്നാണ് പറഞ്ഞത്. എന്തൊക്കെയായാലും മാപ്പിങ്ങ് ചെയ്ത് പരിചയമുള്ളവരുടെ ട്രൈയ്നിങ്ങോടെ, ഓർഗനൈസൈഡ് എഡിറ്റിങ്ങ് മാനദണ്ഡങ്ങൾ പാലിച്ച് ചെയ്താൽ നല്ലതാണ്. കോഴിക്കോട്ടെ ഒരു അങ്കൻവാടി. ചിത്രം:ജയ്സൻ നെടുമ്പാല

എന്തായാലും ആശയക്കുഴപ്പമുള്ള ഒരുപാടുപേർക്കായി അംഗൻവാടി മാപ്പ് ചെയ്യുന്നതിനെക്കുറിച്ച് ഒരു കുറിപ്പെഴുതിയിടാമെന്ന് വെച്ചു.

ഓപ്പൺസ്ട്രീറ്റ്മാപ്പ്

ഇവിടെ ആദ്യമായി മാപ്പ് ചെയ്യാനെത്തുന്നവരാണെങ്കിൽ, സുഹൃത്തായ മുജീബിന്റെ യൂട്യൂബ് ചാനലായ ഐബി കമ്പ്യൂട്ടിങ്ങിലെ ഈ വീഡിയോ ഒന്ന് കാണുക. ഗൂഗിളിൽ തിരഞ്ഞാലും കൂടുതൽ റിസോഴ്സുകൾ കിട്ടും. https://learnosm.org/en/

സാറ്റ്ലൈറ്റ് മാപ്പിൽ സ്വന്തം പ്രദേശം

ഓപ്പൺസ്ട്രീറ്റ്മാപ്പിൽ അകൌണ്ട് എടുത്ത് ശേഷം മാപ്പ് ചെയ്യേണ്ട സ്വന്തം പ്രദേശത്തേയ്ക്ക് സൂം ചെയ്ത് എടുക്കുകയാണ് ആദ്യത്തെ ഘട്ടം. മാപ്പിൽ പ്രദേശം ഏതാണ്ട് കണ്ടെത്തിക്കഴിഞ്ഞാൽ എഡിറ്റ് ബട്ടണിൽ [Edit with iD (in-browser editor)] ക്ലിക്ക് ചെയ്യുക. (സ്ക്രീൻഷോട്ട് താഴെ) തുറന്നുവരുന്ന സാറ്റ്ലൈറ്റ് മാപ്പ് കൃത്യമായി പരിശോധിച്ച് അംഗൻവാടി നിൽക്കുന്ന കെട്ടിടം കണ്ടുപിടിക്കുക. കെട്ടിടം മനസ്സിലായാൽ, (അത് വരച്ചിട്ടില്ലെങ്കിൽ) ഏരിയ എന്ന ടൂൾ എടുത്ത് കെട്ടിടത്തെ അടയാളപ്പെടുത്തുക. കെട്ടിടം വരച്ചുകഴിഞ്ഞാൽ അടുത്തത് ടാഗ് ചെയ്യലാണ്. ബിൽഡിങ്ങ് ടാഗ് കൊടുക്കുന്നതോടൊപ്പം amenity=kindergarten എന്ന് ചേർത്താലെ അത് അംഗൻവാടിയെ മാപ്പിലാക്കാനാകൂ. ബിൽഡിങ്ങ് വരയ്ക്കാനായില്ലെങ്കിൽ പോയിന്റ് ആയും ഇത് ചേർക്കാവുന്നതാണ്. അംഗവൻവാടിയുടെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പേരും ചേർത്താൽ ഉഷാറായി.

കൂടുതൽ ടാഗുകൾ

കൂടുതൽ വിശദവിവരങ്ങൾ കൊടുക്കാനാകുമെങ്കിൽ ഇതിനോട് ബന്ധപ്പെട്ട കൂടുതൽ ടാഗുകൾ കൂടി പട്ടികയാക്കി കൊടുക്കുന്നു. കൂടുതൽ OSM - Kerala വിക്കിയിൽ പരിശോധിക്കാം.

amenitykindergarten
nameഅംഗൻവാടിയുടെ പേര് ഇംഗ്ലീഷിൽ
name:mlഅംഗൻവാടിയുടെ പേര് മലയാളത്തിൽ
websiteവെബ്സൈറ്റ് ഉണ്ടെങ്കിൽ ചേർക്കാം
phoneഫോൺനമ്പർ. ഇത് ചേർത്താൽ വളരെ ഉപകാരമുള്ള കാര്യമായിരിക്കും
capacityഅംഗൻവാടിയിൽ ഉൾക്കൊള്ളാവുന്ന പരമാവധി കുട്ടികളുടെ എണ്ണം. ചേർക്കാൻ സാധിച്ചാൽ നല്ലതാണ്. നിർബന്ധമില്ല
fee“yes” എന്നാണെങ്കിൽ പണം കൊടുക്കേണ്ട അംഗൻവാടിയെന്നും “no” എന്നാണെങ്കിൽ സൌജന്യമാണെന്നും. സ്വകാര്യസംരംഭങ്ങളും ഉള്ളതുകൊണ്ട് ഇത് ചേർത്താൽ മാപ്പിൽ സൌജന്യമായ അംഗൻ വാടികൾ മാത്രം അന്വേഷിക്കുന്നവർക്ക് ഒക്കെ ഉപകരിക്കും.
operatorഅംഗൻവാടി നടത്തുന്ന സ്ഥാപനത്തിന്റെ/സംഘടനയുടെ പേര്. ഇത് ചിലപ്പോൾ തദ്ദേശസ്വയംഭരണ സ്ഥാപനമാകാം പള്ളിയുടെതാകാം അല്ലെങ്കിൽ രക്ഷാകർത്തൃ കൂട്ടായ്മയുടേതാകാം
min_ageചേർക്കാവുന്ന കുട്ടികളുടെ കുറഞ്ഞ പ്രായപരിധി
max_ageകൂടിയ പ്രായപരിധി (വയസ്സ്)

കോമണായി കണ്ട ചില തെറ്റുകൾ

കേരളത്തിലെ അങ്കൻവാടികൾ

http://wcd.kerala.gov.in/anganwadis.php ലെ കണക്കുപ്രകാരം കേരള സംസ്ഥാനത്ത് അങ്ങോളമിങ്ങോളമായി 33115 ൽപ്പരം അംഗൻവാടികളുണ്ടെന്നാണ് പറയുന്നത്. പരമാവധി കണ്ടെത്തി മാപ്പിൽ ചേർക്കാൻ ഒത്തൊരുമിച്ചിറങ്ങാം. നല്ലൊരു മാപ്പിങ്ങ് അനുഭവം ആശംസിക്കുന്നു.